Thursday, July 16, 2009

വാളിത്തരങ്ങള്‍

(കഥകളും നാടകങ്ങളും ധാരാളം വന്നുകൊണ്ടിറ്റിക്കുന്ന ബൂലോകത്ത് എന്റെ വകയും ഇരിക്കട്ടെ ഒരു മിനി കഥ/നാടകം. ഇതിലെ കഥാ പാത്രങ്ങള്‍ക്ക് നിങ്ങളറിയുന്ന ആരെങ്കിലുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് വെറും തോന്നല്‍ മാത്രം. )

ഒരു സ്ഥാപനത്തിന്റെ ഉടമയും സെക്രട്ടറിയും തമ്മിലുള്ള സംഭാഷണത്തിലേക്ക്...

എടീ സൂസന്നേ, ആ വാളി എവിടെ പോകുവാന്നാ പറഞ്ഞേ.

കഴിഞ്ഞ ദിവസം വന്ന കോടതി വിധിയുടെ പേരില്‍ ആഘോഷിക്കാനാണെന്ന് തോന്നുന്നു, അച്ചായാ.

അവന്‍ എന്നതോ തെന്നിന്ത്യന്‍ നടിയുടെ കൂടെ കറങ്ങാന്‍ പോയീന്നോ മറ്റോ കേട്ടല്ലോ.

അച്ചായന്‍ അതു വിശ്വസിച്ചോ. ആ ടീവി താരമുണ്ടല്ലോ - അതിന് ഇപ്പോ ഏതാ ലിംഗം ഉപയോഗിക്കുന്നേ.

ഉള്ളത് കൊണ്ട് ഓണം പോലെ എന്നല്ലേ.

അതല്ല, ഈ അച്ചായന്റെ ഒരു കാര്യം. അവതാരകയെന്നാണോ, അവതാരകനെന്നാണോ വിളിക്കേണ്ടത് എന്ന്. എന്നതാ വയലെറ്റ് എന്നോ ജാസ്മിനെന്നോ മറ്റോ ആണ് ആ അവതാരത്തിന്റെ പേരെന്ന് വാളി ഒരിക്കല്‍ പറയുന്നത് കേട്ടു. ആ സാധനത്തിനേയും കൊണ്ടായിരിക്കും കറക്കം.

അതല്ലെ ഞാനോര്‍ത്തത്, കുറച്ച് പേര് ഫയര്‍ & സേഫ്റ്റി പഠിച്ചിട്ട് ഗള്‍ഫില്‍ പോയെന്ന് കരുതി ഈ നടിമാര്‍ക്ക് കൂടെ കൊണ്ട് കറങ്ങാന്‍ ആണുങ്ങളില്ലാതെ വരുമോ?

അവരെല്ലാം കൂടി ഏതാണ്ട് ടീവി ചാനല്‍ തുടങ്ങാന്‍ പോകുന്നെന്ന് കേട്ടു. ചാനല്‍ തോണ്ണൂറ്റാറ് എന്നോ മറ്റോ പേരിടാന്‍ പോകുന്നുവെന്ന്.

ഈ വാളി എന്നതോ നമ്പര്‍ വണ്‍ എന്ന് പറഞ്ഞ് നടക്കുന്നുണ്ടല്ലോ?

അച്ചായന്റെ പാരമ്പര്യം കുറച്ചൊക്കെ കിട്ടിക്കാണും.

എന്നതാ, എന്റെ പാരമ്പര്യമോ?

അല്ല, അച്ചായന്റെ സ്ഥാപനത്തിന്റെ.

ആ അങ്ങനെ. ഞാനങ്ങ് പേടിച്ച് പോയല്ലോടീ.

അച്ചായനല്ലേ ‘ടൂ പ്ലസ് ത്രീ പ്ലസ് ഫോര്‍ പ്ലസ് ഫൈവ് ലെസ് ദാന്‍ ഒണ്‍‘ എന്ന് പഠിപ്പിച്ചത്.

അത് നമ്മള്‍ കുറച്ച് പൈങ്കിളി സാഹിത്യത്തിലൂടെയാണ് നേടിയതെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്.

അത് തന്നെയാ ഞാനും പറഞ്ഞത്.

No comments: